കാസര്‍കോട്: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസില്‍ എത്രയും വേഗം തീര്‍പ്പായി കാണാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രന്. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കേസിന്റെ നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
സാക്ഷികളെ തടഞ്ഞ് വെക്കുന്നത് ഇരുമുന്നണികളും അവസാനിപ്പിച്ചാല്‍ കേസ് ഒരാഴ്ചക്കകം അവസാനിപ്പിക്കാന്‍ കഴിയും. 67 സാക്ഷികളെയാണ് തടഞ്ഞ് വെച്ചിരിക്കുന്നത്. മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നെന്ന് കോടതിയില്‍ തെളിയുമെന്നും ബിജെപിയുടെ സ്ഥാനാര്‍ഥിയായിരുന്ന കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: