കോട്ടയം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി നിലകൊണ്ട വിശ്വാസികള്‍ക്കെതിരെ വ്യാജ കേസുകള്‍ ചുമത്തുന്നതില്‍ നിന്ന് പോലീസും ഭരണകൂടവും പിന്മാറണമെന്ന് ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ ഇല്ലാതാക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടും. എല്ലാ കോടതി കേന്ദ്രങ്ങളിലും നിയമസഹായ കേന്ദ്രം ആരംഭിക്കും. നവംബര്‍ 4ന് തിരുവനന്തപുരത്തും 10ന് എറണാകുളത്തും 11ന് കോഴിക്കോട്ടും അഭിഭാഷക കണ്‍വെന്‍ഷനുകള്‍ നടത്തും.
ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. കെ.ആര്. രാജഗോപാല്‍ അധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, സംഘടനാ സെക്രട്ടറി കെ.പി സുരേഷ്, അഡ്വ.എന്‍. ചന്ദ്രമോഹന്, അഡ്വ. ശ്രീനിവാസ് വി. പൈ, അഡ്വ. ഗിരീഷ് കെ. രാജ്, അഡ്വ. ശാന്താദേവി, അഡ്വ. എം. വിജേഷ് കുമാര്‍, അഡ്വ. സി.ബി. ശ്രീകുമാര്‍, അഡ്വ. ജെ.ആര്.കെ. പ്രതാപ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: