ഇരിട്ടി: ഒരു വര്‍ഷത്തിലേറെയായി തകര്‍ന്നു കിടക്കുന്ന കീഴൂര്‍-എടക്കാനം റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്ന് എന്‍എസ്എസ് കീഴൂര്‍ കരയോഗ വാര്‍ഷിക യോഗം അധികൃതരോട് ആവശ്യപ്പെട്ടു. വാഴുന്നവേഴ്സ് യുപി സ്കൂളില്‍ നടന്ന വാര്‍ഷിക യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും താലൂക്ക് യൂണിയന് പ്രസിഡന്റ് എം.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ആര്.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. കെ.രാജേന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.വി.മാധവന് നായര്‍, പ്രഭാകരന്, അരവിന്ദാക്ഷന്, മീനാക്ഷി വിജയന് എന്നിവര്‍ സംസാരിച്ചു. പി.വേണു സ്വാഗതവും എം.രഘു നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പി.ആര്. ഉണ്ണികൃഷ്ണന് (പ്രസിഡന്റ്), എ.ഉണ്ണികൃഷ്ണന് (വൈസ് പ്രസിഡന്റ്), കെ.രാജേന്ദ്രന് (സെക്രട്ടറി), പി.വേണു (ജോയന്റ് സെക്രട്ടറി), പി.രമിത്ത് (ട്രഷറര്‍). വനിതാ സമാജം ഭാരവാഹികള്‍: പത്മാക്ഷി രവീന്ദ്രന് (പ്രസിഡണ്ട്), ഗിരിജാ രവീന്ദ്രന് (സെക്രട്ടറി). ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് 31 ന് ഒരു മണിക്കൂര്‍ നാമജപ യജഞം നടത്താനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: