കണ്ണൂര്‍: 2017 ലെ സോളിഡാരിറ്റി മാധ്യമ അവാര്‍ഡ് മംഗളം കണ്ണൂര്‍ യൂണിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.സുജിത്തിന്. കേരളത്തിലെ അപരിഷ്കൃത മനസ്സുകളിലെ ജാതി ചിന്തയെക്കുറിച്ച് മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ഊതിക്കത്തിക്കരുത് വീണ്ടും ആ’ചാരം’ എന്ന പരമ്പരയാണ് അച്ചടി മാധ്യമ അവാര്‍ഡിനര്‍ഹനാക്കിയത്. മീഡിയ വണ്‍ ചാനലില്‍ സംപ്രേഷണം ചെയ്ത ‘മിത്തും യാഥാര്‍ത്ഥ്യവും’ എന്ന വീഡിയോ റിപ്പോര്‍ട്ടിനാണ് ദൃശ്യമാധ്യമ അവാര്‍ഡ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ എന്‍.പി.രാജേന്ദ്രന്, പ്രൊഫ.യാസീന്‍ അസ്റഫ്, എന്‍.പി.ചേക്കുട്ടി, ടി.പി.ചെറൂപ്പ. ഡോ. അജയ് ശേഖര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. 10.000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് 31ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: