കൊളംബോ; ശ്രീലങ്കയിലെ ഭരണപ്രതിസന്ധിക്ക് പരിഹാരമായി ഉടന്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്സേയുടെ ആഹ്വാനം.പക്ഷെ വിശദാംശങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല.
വെള്ളിയാഴ്ചയാണ് റനില്‍ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ് മൈത്രീപാല സിരിസേന രാജപക്സേനയെ പ്രധാനമന്ത്രിയാക്കിയത്. പക്ഷെ വിക്രമ സിംഗെയുടെ പാര്‍ട്ടി പുറത്തായതോടെ സിരിസേനക്ക് ഭൂരിപക്ഷമില്ലാതായി.
കഴിഞ്ഞ ദിവസം വിക്രമസിംഗെ പക്ഷക്കാരനായ പെട്രോളിയം മന്ത്രി അര്ജുന് രണതുംഗെയെ ബന്ദിയാക്കാന്‍ സിരിസേനയുടെ അനുയായികളായ ചിലര്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് രണതുംഗെയുടെ സുരക്ഷാ ഭടന്മാര് വെടിവച്ചു. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: