കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന് പിള്ള ഇന്ന് രാവിലെ 10മണി മുതല്‍ 5 മണി വരെ തിരുവനന്തപുരം ഡിജിപി ഓഫീസ് പടിക്കല്‍ ഉപവസിക്കും. ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 ന് കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് മാര്‍ച്ച് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: