പിലാത്തറ: കുപ്പം-ചുടല-പാണപ്പുഴ-മാതമംഗലം റോഡു പാണപ്പുഴ കണാരംവയല്‍ എടക്കാം റോഡ് ഏര്യം വരെയും ബന്ധിപ്പിച്ച് കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി, കുറ്റിയാട്ടൂരില്‍ കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പിഎംജിഎസ്വൈ)യില്‍ ഉള്‍പ്പെടുത്തി സാഗി (സന്‍സദ് ആദര്‍ശ് ഗ്രാമ യോജന) പദ്ധതി പ്രകാരം പുനരുദ്ധാരണം നടത്തുന്ന വടുവംകുളം ബങ്കണപറമ്പ് റോഡിന്റെ പ്രവൃത്തി, അഴീക്കോട്, കല്ല്യാശ്ശേരി മണ്ഡലത്തിലെ ഹാജിറോഡ്-ഇല്ലിപ്പുറം-മുങ്ങം ചെറുകുന്ന് അമ്പലം-കൊവ്വപ്പുറം റോഡ് നബാര്‍ഡ് സഹായത്തോടെ മെക്കാഡം ടാറിങ്ങ് നടത്തി അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി എന്നിവ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്തു. വിവിധ ചടങ്ങുകളില്‍ ടി.വി.രാജേഷ് എംഎല്‍എ,പി.കെ. ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഗോവിന്ദന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. നാരായണന് (പാപ്പിനിശ്ശേരി), ഇ.പി. ഓമന (കല്ല്യാശ്ശേരി), പി.കെ.ഹസ്സന് കുഞ്ഞ് മാസ്റ്റര്‍ (ചെറുകുന്ന്), കെ.വി. രാമകൃഷ്ണന് (കണ്ണപുരം) തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: