കണ്ണൂര്‍: പള്ളിക്കുന്ന് രാധാ വിലാസം യുപി സ്കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് നടക്കുമെന്ന് സ്ക്കൂള് മാനേജര്‍ രവീന്ദ്രനാഥ് ചേലേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാലത്ത് 10ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം നിര്‍വ്വഹിക്കും. സഭാഗൃഹ നാമകരണം കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് നിര്‍വ്വഹിക്കും. റൗണ്ട് ടേബിള്‍ ഇന്ത്യ ഏരിയ ചെയര്മാന് ടി.ആര്.അശ്വിന് കുമാര്‍ എല്‍എംഎഫ് വിശിഷ്ടാതിഥിയായിരിക്കും. ഇരിട്ടി പ്രഗതി കോളജ് പ്രിന്‍സിപ്പാള്‍ വത്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. ഷാഹിന മൊയ്തീന്, ടി.കെ.വസന്ത, കെ.രതി, ശിവദാസന്‍ മാസ്റ്റര്‍ തുടങ്ങി സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ നിരവധിപേര്‍ സംബന്ധിക്കും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് യു.കെ.ദിവാകരന്, ടി.ജയപ്രകാശ്, അനീഷ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: