പൈസക്കരി ദേവമാതാ ഹൈസ്‌ക്കൂള്‍; നവീകരിച്ച ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം 1 ന്

Monday 29 October 2018 8:34 pm IST

 

പയ്യാവൂര്‍: പൈസക്കരി ദേവമാതാ ഹൈസ്‌ക്കൂള്‍ നവീകരിച്ച കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മവും ഉദ്ഘാടനവും നവംബര്‍ ഒന്നിന് രാവിലെ പത്തിന് കെ.സി.ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തലശേരി അതിരുപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജെയിംസ് ചെല്ലംങ്കോട്ട് അധ്യക്ഷത വഹിക്കും. ഇതോടൊപ്പം ഗണിത ലാബിന്റെ ഉദ്ഘാടനം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പിലും, ഹൈടെക് ക്ലാസ് റൂം, അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ നിര്‍വ്വഹണ പദ്ധതി ഉദ്ഘാടനം തളിപ്പറമ്പ് ഡിഇഒ രാധാകൃഷ്ണനും, കൗണ്‍സലിങ്ങ് റൂമിന്റെ ഉദ്ഘാടനം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഗ്‌നസ് വാഴപ്പള്ളിയും ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം പയ്യാവൂര്‍ ക്രഷേഴ്‌സ് ഉടമ ജോസ്‌മോന്‍ മാത്യൂവും നിര്‍വ്വഹിക്കും. സ്‌ക്കൂള്‍ മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ പാലാക്കുഴി, ബിനോയ് ആലുങ്കതടത്തില്‍, ജോയി ജോസഫ് പൂവന്നിക്കുന്നേല്‍, ജോസ് ജെ.ഇടവൂര്‍, എം.എം.ബാബു, ടെന്‍സണ്‍ ജോര്‍ജ് കണ്ടത്തിന്‍കര, മായ ജോയി, ജോയി വണ്ടാക്കുന്നേല്‍, ബിജു അഗസ്റ്റിന്‍ മുതുപ്ലാക്കല്‍, ജോസഫ് തോമസ്, ഹൈസ്‌ക്കൂള്‍ പ്രധാനാധ്യാപകന്‍ പി.എം.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.