കണ്ണൂര്‍: നവംബര്‍ 23, 24, 25 തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന കേരള സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേള, വൊക്കേഷനല്‍ എക്സ്പോ എന്നിവയുടെ ഭാഗമായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്കി. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ചെയര്‍മാനും ഡിപിഐ കെ വി മോഹന്‍ കുമാര്‍ ജനറല്‍ കോഓര്‍ഡിനേറ്ററും എഡിപിഐ ജിമ്മി കെ ജോസ് ജനറല്‍ കണ്‍വീനറുമാണ്. പരിപാടികളുടെ വിജയത്തിനായി 11 സബ് കമ്മിറ്റികള്‍ക്കും രൂപം നല്കി.
സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍, കണ്ണൂര്‍ (ശാസ്ത്ര മേള), സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍, കണ്ണൂര്‍ (പ്രവൃത്തി പരിചയ മേള), ചൊവ്വ ഹയര്‍ സെക്കന്ററി സ്കൂള്‍ (സാമൂഹ്യശാസ്ത്ര മേള), സിഎച്ച്എം ഹയര്‍ സെക്കന്ററി സ്കൂള്‍ എളയാവൂര് (ഐടി, ഗണിതശാസ്ത്ര മേള), മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, കണ്ണൂര്‍ (പ്രധാനവേദി, വൊക്കേഷനല്‍ എക്സ്പോ)എന്നിവിടങ്ങളിലാണ്പരിപാടികള്നടക്കുക. ആര്‍ഭാടരഹിതമായി ഉദ്ഘാടനസമാപനച്ചടങ്ങുകള് ഒഴിവാക്കി മേള നടത്താന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. യോഗം മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. എഡിപിഐ ജിമ്മി കെ ജോസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം ജോയ് കൊന്നക്കല്‍, കോര്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഷാഹിന മൊയ്തീന്, കൗണ്‍സിലര്‍ എം.സി.മുഹമ്മദലി, ഡിഡിഇ ടി.പി.നിര്‍മലാ ദേവി, ആര്‍ഡിഡി ശകുന്തള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: