തളിപ്പറമ്പ്: അഖില കേരള യാദവ സഭ തൃച്ചംബരം ശാഖാ ഓഫീസിന് നേരെ ആക്രമം. തൃച്ചംബരം ഐജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന് രേരെയായിരുന്നു അക്രമം. കഴിഞ്ഞ ദിവസം വൈകുന്നേരം ഓഫിലെത്തിയ പ്രവര്‍ത്തകരാണ് ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തനിലയില്‍ കണ്ടെത്തിയത്. നേരത്തെയും ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തിരുന്നു. ഓഫീസിന് മുന്നില്‍ സ്ഥാപിച്ച് ഫ്ളക്സ് ബോര്‍ഡും നശിപ്പിച്ചിട്ടുണ്ട്. യാദവസഭ നേതാവ് സി.ബാലകൃഷ്ണന് യാദവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: