അധ്യയനവര്‍ഷത്തിന്റെ പാതിയില്‍ അധ്യാപകര്‍ക്ക് കൂട്ട സ്ഥലമാറ്റം

Monday 29 October 2018 8:37 pm IST

 

ആലക്കോട്: അധ്യയന വര്‍ഷം പകുതിയായപ്പോള്‍ അധ്യാപകര്‍ക്ക് കൂട്ട സ്ഥലമാറ്റം. മണക്കടവ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആകെയുള്ള പതിനഞ്ച് സ്ഥിര അധ്യാപകരില്‍ പതിമൂന്ന് അധ്യാപകര്‍ക്കാണ് സ്ഥലം മാറ്റം. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ ഒരു സ്‌കൂള്‍ വീതം തെരഞ്ഞെടുത്ത് മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചതില്‍ ഒന്നാണ് മണക്കടവ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍. 

അധ്യാപകരുടെ കൂട്ട സ്ഥലം മാറ്റ ഉത്തരവ് വന്നതോടെ മുന്നോട്ടുള്ള പഠനം എന്താകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. അധ്യയനവര്‍ഷത്തിന്റെ പകുതിയില്‍  അധ്യാപകരെ സ്ഥലം മാറ്റുന്ന തലതിരിഞ്ഞ പ്രവര്‍ത്തി അവസാനിപ്പിക്കണമെന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും അധ്യാപകരെ നിയമിക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും ബിജെപി ഉദയഗിരി പഞ്ചായത്ത് കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. എം.പി.രഘുകുമാരന്‍, പി.ഡി.ജയലാല്‍, ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.