ഇരിട്ടി: കാട്ടാനയുടെ ചവിട്ടേറ്റ് ആറളം ഫാമിലെ ആദിവാസി വയോധിക മരിച്ചു. ആറളം ഫാമിലെ 13 ബ്ലോക്കിലെ ദേവു കാര്യാത്താന് (80)ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരിയായ കൊച്ചുമകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദേവുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: