തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിലെ എസ്ബിഐ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം. എടിഎമ്മിന്റെ മോണിറ്റര്‍ തകര്‍ത്തു. എടിഎമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല എന്നതാണ് പ്രഥാമിക നിഗമനം. ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടിഎമ്മിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.
ഒരു മാസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നാല് എടിഎമ്മുകളാണ് തകര്‍ത്തത്. കിഴക്കുംപാട്ടുകരയിലെ കാനറാ ബാങ്കിന്റെ എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം നടത്തിയ സംഭവത്തില്‍ കാസര്‍ഗോഡ്, കോട്ടയം സ്വദേശികളെ കഴിഞ്ഞ ആഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച തൃശൂര്‍, എറണാകുളം ജില്ലകളിലെ രണ്ട് എടിഎമ്മുകളില്‍ നിന്നായി 35 ലക്ഷം രൂപ മോഷ്ടിച്ചിരുന്നു. ഒക്ടോബര്‍ 12 ന് തൃപ്പുണിത്തറ ഇരുമ്പനത്തെ എടിഎമ്മും ചാലക്കുടി കൊരട്ടിയിലെ എടിഎമ്മുമാണ് കവര്‍ന്നത്. പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും തൃശൂരില്‍ എടിഎം തകര്‍ക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: