ശബരിമല : അന്വേഷണത്തില്‍ വീഴ്ച വന്നാല്‍ ഇടപെടുമെന്ന് ഹൈക്കോടതി

Tuesday 30 October 2018 12:31 pm IST

കൊച്ചി: ശബരിമലയില്‍ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവങ്ങളിലും പോലീസ് അതിക്രമത്തിലും ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‌ര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ജുഡിഷ്യല്‍ അന്വേഷണം സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ വരുന്നതാണെന്നും അതിന്മേല്‍ ഇടപെടാന്‍ കോടതിക്ക് പരിമിതികളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിന് മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കാനാകില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് സ്വതന്ത്രമായ അന്വേഷണം നടത്താന്‍ അധികാരമുണ്ട്. അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വന്നാല്‍ കോടതി ഇടപെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമലയിലെ സംഭവങ്ങളിലും പൊലീസ് അതിക്രമത്തിലും ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജേന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.