തൃശൂര്‍: ചാവക്കാട്ട് എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബീഹാര്‍ സ്വദേശി ശ്രാവണ്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ കഴിഞ്ഞ 17 വര്‍ഷമായി ചാവക്കാട്ട് താമസിക്കുന്നയാളാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയേക്കുറിച്ചുള്ള സൂചന ലഭിച്ചത്. ദൃശ്യങ്ങള്‍ കണ്ട നാട്ടുകാരാണ് ഇയാളേക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് നല്‍കിയത്. തുടര്‍ന്ന് ചാവക്കാട് സിഐ സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.
രാത്രി 11.30നും 11.45നുമിടയിലാണ് കവര്‍ച്ചാ ശ്രമം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു താനെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: