മുംബയ്; മലേഗാവ് സ്ഫോടനക്കേസില്‍ ഏഴു പേര്‍ക്ക് എന്‍ഐഎ കോടതി കുറ്റപത്രം നല്കി. ലഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്, സാധ്വി പ്രജ്ഞാ സിങ്ങ് എന്നിവരടക്കമുള്ളവര്‍ക്കു മേല്‍ യുഎപിഎയും ചുമത്തിയിട്ടുണ്ട്.
ഭീകരപ്രവര്‍ത്തന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മേജര്‍( റിട്ട) രമേഷ് ഉപാധ്യയ, അജയ് രഹിര്‍കാര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്കുല്ക്കര്ണി എന്നിവരാണ് കുറ്റപത്രം ലഭിച്ച മറ്റുള്ളവര്‍. 2008ല്‍ നടന്ന സ്ഫോടനത്തില്‍ ആറു പേര് മരണമടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: