കോഴിക്കോട്: ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്ക് വ്യക്തിപരമായ എതിര്‍പ്പുണ്ടെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വിശ്വാസികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിനുള്ള അനുവാദം രാഹുല്‍ ഗാന്ധി നല്‍കിയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭക്തരുടെ വികാരം കോണ്‍ഗ്രസ് അധ്യക്ഷനെ കേരളത്തിലെ നേതാക്കള്‍ ബോധിപ്പിച്ചിരുന്നു. കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല. 2016ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ യുഡിഎഫ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു.
കേരളത്തില്‍ പോലീസ്രാജാണ് നടമാടുന്നത്. സമാധാനപരമായി നാമജപം നടത്തിയവരെ അറസ്റ്റ് ചെയ്ത് വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: