തിരുവനന്തപുരം: കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രഥമ ഒഎന്‍വി സാഹിത്യപുരസ്കാരം സുഗതകുമാരിക്ക്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.വി.പി. മഹാദേവന് പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കവിതയില്‍ ഒഎന്‍വി കാത്തുസൂക്ഷിച്ച ഭാവുകത്വത്തിന്റെ വക്താവാണ് സുഗതകുമാരി. മനുഷ്യന്റെ നിലനില്‍പ്പിന് പരിസ്ഥിതിയുടെ പങ്കിനെക്കുറിച്ച് നിരന്തരമായി ബോധ്യപ്പെടുത്തുകയും അതിനായി ജനകീയപ്രക്ഷോഭങ്ങള്‍ നയിക്കുകയും ചെയ്യുന്ന പോരാളിയാണ് സുഗതകുമാരിയെന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി.
സെനറ്റ് ഹാളില്‍ പുരസ്കാരം സമര്‍പ്പിക്കുമെന്നും വിസി പറഞ്ഞു. രജിസ്ട്രാര്‍ ഡോ.ആര്. ജയചന്ദന്‍, ഡോ.ബി.വി. ശശികുമാര്‍, ഡോ.ജി. പത്മറാവു, ഡോ.സി.ആര്. പ്രസാദ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാന്, ഡോ.എസ്. നസീബ്, ഷിജുഖാന് തുടങ്ങിയവരും വിസിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: