ന്യൂദല്‍ഹി: ദീപാവലിക്ക് പടക്കം പൊട്ടിക്കാന്‍ സുപ്രീംകോടതി നിശ്ചയിച്ച രണ്ടുമണിക്കൂര്‍ എപ്പോള്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി . രണ്ടുമണിക്കൂര്‍ രാത്രി വേണോ പകല്‍ വേണോ തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനിക്കേണ്ടത്.
ഓരോ സംസ്ഥാനത്തെയും പ്രാദേശികമായ ആചാരങ്ങള്‍ക്ക് അനുസരിച്ച് സര്‍ക്കാരിന് സമയം നിശ്ചയിക്കാം. പുലര്‍ച്ചെ പടക്കം പൊട്ടിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്താന്‍ സുപ്രീംകോടതി തയ്യാറായത്. രാത്രി 8 മുതല്‍ പത്തുമണി വരെ ദീപാവലി ദിവസം പടക്കം പൊട്ടിക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം.
പുലര്‍ച്ചെ 4.30 മുതല്‍ 6.30 വരെ പടക്കം പൊട്ടിക്കാന്‍ അനുവദിക്കണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം. ജസ്റ്റിസ് എ.കെ സിക്രിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇതിന് അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: