അഹമ്മദാബാദ്: അഹമ്മദാബാദ്: ഇന്ത്യയുടെ ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായി നിര്‍മിച്ച 182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്. അമേരിക്കയുടെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടിയാണ് പട്ടേല്‍ പ്രതിമയുടെ ഉയരം.
പ്രതിമയ്ക്ക് സമീപം നിര്‍മിച്ചിട്ടുള്ള ‘ഐക്യത്തിന്റെ മതിലും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങുകളുടെ സമയത്ത് വ്യോമസേനയുടെ വിമാനങ്ങള്‍ ആകാശത്ത് ത്രിവര്‍ണ പതാകയുടെ ചിത്രം വരച്ചു. സര്‍ദാര്‍ പട്ടേല്‍ മ്യൂസിയം, കണ്വെന്ഷന് സെന്റര്‍, പൂക്കളുടെ താഴ്വര തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ഉള്‍പ്പെട്ടതാണ് പ്രതിമ സമുച്ചയം. വിനോദസഞ്ചാരികള്‍ക്കായി ടെന്റ് സിറ്റിയും ഒരുക്കിയിട്ടുണ്ട്. പ്രതിമക്കുള്ളിലൂടെ കയറി മുകളിലെത്താനുള്ള സംവിധാനവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: