ഐഎഫ്എഫ്‌കെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കും

Thursday 1 November 2018 1:00 am IST

തിരുവനന്തപുരം: ഡിസംബര്‍ ഏഴു മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഫ്‌ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കും. 

ചലച്ചിത്ര അക്കാദമിയുടെ അഞ്ച് മേഖലാകേന്ദ്രങ്ങളില്‍ ഇതിനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നീ മേഖലാകേന്ദ്രങ്ങളില്‍ നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ഇത്തവണ 2000 രൂപയാണ് ഡെലിഗേറ്റ് ഫീ.

ഓരോ മേഖലാ കേന്ദ്രത്തില്‍ നിന്നും 500 പാസ്സുകളാണ് വിതരണം ചെയ്യുന്നത്. 25 പാസ്സുകള്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരേണ്ടതാണ്. മുന്‍ വര്‍ഷങ്ങളില്‍ മേളയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍/രജിസ്റ്റേര്‍ജ് മൊബൈല്‍ നമ്പര്‍/ഇ-മെയിന്‍ വിലാസം ഇവയില്‍ ഏതെങ്കിലുമാണ് അറിയിച്ചാല്‍ മതി. 

രാവിലെ പത്തുമണി മുതല്‍ വൈകിട്ട് ആറുമണിവരെ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. 

വിദ്യാര്‍ഥികള്‍ക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന് ഓണ്‍ലൈനായി മാത്രമേ അനുവദിക്കുകയുള്ളൂ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.