ഹരിപ്പാട്: ചരിത്ര പ്രസിദ്ധമായ മണ്ണാറശാലയിലെ ആയില്യം ഇന്ന്. എഴുന്നള്ളത്ത് ഉച്ചക്ക് ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് നടക്കുന്നത്. വലിയമ്മ ഉമാദേവി അന്തര്‍ജനം നാഗരാജാവിന്റെ തങ്കതിരുമുഖവും നാഗഫണവുമായാണ് ആയില്യത്തിന് എഴുന്നളളുന്നത്.
വൈകീട്ട് ഇല്ലത്തെ കാരണവരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന നൂറും പാലും, ഗുരുതി, തട്ടില്‍ നൂറുംപാലും എന്നീ ചടങ്ങുകളോടെ ആയില്യം ഉത്സവത്തിന് സമാപനമാകും. ആയില്യം ചടങ്ങുകളില്‍ പങ്കെടുക്കാനും നാഗരാജാവിന് നൂറും പാലും നിവേദിക്കാനുമായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: