ന്യൂദല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന ആവശ്യവുമായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. ഡാം സുരക്ഷിതമാണെന്നും ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും തമിഴ്നാട് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കരുത്. അണക്കെട്ടിന്റെ സുരക്ഷയിലുള്ള ആശങ്ക ചൂണ്ടിക്കാട്ടി റസ്സല്‍ റോയ് നല്കിയ ഹര്‍ജി തള്ളണമെന്നും തമിഴ്നാട് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. നേരത്തെ കേരളത്തിലെ പ്രളയ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കണമെന്ന നിര്‍ദ്ദേശം കോടതി നല്‍കിയിരുന്നു. തമിഴ്നാട് ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ കോടതി നിലപാടില്‍ മാറ്റം വരുത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: