ഖത്തര്‍ എയര്‍വേയ്‌സ് വിമാനം വാട്ടര്‍ ടാങ്കറില്‍ ഇടിച്ചു

Thursday 1 November 2018 2:37 pm IST

കൊല്‍ക്കത്ത : നൂറിലേറെ യാത്രക്കാരുമായി ദോഹയിലേക്ക് പറന്നുയരുന്നതിനിടെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം വാട്ടര്‍ ടാങ്കറില്‍ ഇടിച്ചു. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 2.20 ഓടെയാണ് സംഭവം.

ടേക്ക് ഓഫിന് മിനുട്ടുകള്‍ മാത്രം അവശേഷിക്കേ വിമാനത്തിന്റെ പുറകിലെ ചിറകുകള്‍ വാട്ടര്‍ ടാങ്കറില്‍ ഇടിക്കുകയായിരുന്നു. 103 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെയെല്ലാം സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. അപകടം സംബന്ധിച്ച് സിവില്‍ എവിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എയര്‍പോര്‍ട് ഡയറക്ടര്‍ അതുല്‍ ദിക്ഷിത് അറിയിച്ചു. 

അപകടത്തില്‍ തകരാറുകള്‍ സംഭവിച്ച ചിറകുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റി. അപകടത്തെ തുടര്‍ന്ന് യാത്രക്കാരെയെല്ലാം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. തകരാറുകള്‍ പരിഹരിച്ച ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വിമാനം ദേഹയ്ക്ക് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.