ഏറ്റവും വേഗത്തില്‍ 200 സിക്‌സുകള്‍; രോഹിത്തിന് റെക്കോര്‍ഡ്

Thursday 1 November 2018 7:03 pm IST

തിരുവനന്തപുരം: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 200 സിക്‌സുകള്‍ നേടുന്ന ബാറ്റ്‌സ്മാനെന്ന ഖ്യാതി ഇനി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് സ്വന്തം. 

തിരുവനന്തപുരം കാര്യവട്ടത്ത് നടന്ന ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ അഞ്ചാം മത്സരത്തിലാണ് രോഹിത്ത് ഈ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 187 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം. 195 ഇന്നിങ്‌സുകളില്‍ നിന്ന് പാക്കിസ്ഥാന്‍ താരം അഫ്രീദി കുറിച്ച റെക്കോര്‍ഡാണ് പഴങ്കഥയായത്. 

200 സിക്‌സറുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. മുന്‍ നായകന്‍ എം.എസ്.ധോണിയാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ ഏക ഇന്ത്യന്‍ താരം. 248 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ധോണി 200 സിക്‌സറുകള്‍ നേടിയത്. ആകെ ഏഴ് താരങ്ങള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.