ആലപ്പുഴ: സരോജിനി ദാമോദരന്‍ ഫൗണ്ടേഷന് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പത്താമത് അക്ഷയശ്രീ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തല അവാര്‍ഡിന് ഒരു ലക്ഷം രൂപയും ജില്ലാതലത്തില്‍ 25,000 രൂപ വീതമുള്ള 14 അവാര്‍ഡുകളും 10,000 രൂപ വീതമുള്ള 28 പ്രോത്സാഹനസമ്മാനങ്ങളും നല്‍കും.
ഈ മാസം 31നകം അപേക്ഷ ലഭിക്കണം. മൂന്നു വര്ഷത്തിനുമേല് പൂര്‍ണമായും ജൈവ ഭക്ഷണ കൃഷി ചെയ്യുന്ന കര്‍ഷകരെ മാത്രമാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. അപേക്ഷകള്‍ അയയ്ക്കേണ്ട വിലാസം: കെ.വി. ദയാല്‍, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍, ശ്രീകോവില്‍, മുഹമ്മ പിഒ, ആലപ്പുഴ. ഫോണ്‍: 9447114526.
പ്രതികരിക്കാൻ ഇവിടെ എഴുതുക: