തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികം 10 മുതല്‍ 12 വരെ ആഘോഷിക്കുമെന്ന് മന്ത്രി എ.കെ. ബാലന് അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം ഒമ്പതിന് വൈകിട്ട് തിരുവനന്തപുരം വിജെടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട ചരിത്രരേഖകള്‍, വിളംബരത്തിലേക്ക് നയിച്ച സംഭവങ്ങള്‍, ഇതിനു ശേഷം കേരള സമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ എന്നിവ വിശദമായി പ്രദിപാദിക്കുന്ന പ്രദര്‍ശനം, വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് പ്രഭാഷണങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: