ന്യൂദല്‍ഹി: അഡ്വ. എന്‍. നഗരേഷ് അടക്കം നാല് പേരെ കേരളാ ഹൈക്കോടതി ജഡ്ജിമാരാക്കി രാഷ്ട്രപതി ഉത്തരവിറക്കി. സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത ഹൈക്കോടതി അഭിഭാഷകനായ പി.വി. കുഞ്ഞികൃഷ്ണനെ ഒഴിവാക്കിയാണ് വിജ്ഞാപനം.
ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ എഎസ്ജി കൂടിയായ എന്‍. നഗരേഷ്, അഡ്വ. വി.ജി അരുണ്‍, ജുഡീഷ്യല്‍ ഓഫീസര്‍മാരായ ടി.വി. അനില്‍കുമാര്‍, എന്‍. അനില്‍കുമാര്‍ എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരാക്കി നിയമിച്ച് ഉത്തരവിറങ്ങിയത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്ത 9 പേരില്‍ നാലുപേരെ സുപ്രീംകോടതി കൊളീജിയം നേരത്തെ ഒഴിവാക്കിയിരുന്നു. ഒക്ടോബര്‍ 11നാണ്് അഞ്ചു പേരുടെ അന്തിമ പട്ടിക കേന്ദ്ര നിയമമന്ത്രാലയത്തിന് അയച്ചത്. അന്തിമ പരിശോധനകളിലാണ് പി.വി. കുഞ്ഞികൃഷ്ണന് ഒഴിവാക്കപ്പെട്ടതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: