ചക്കരക്കല്‍: സിപിഎമ്മിന് വിടുപണി ചെയ്യുന്ന ചക്കരക്കല്‍ എസ്ഐ ബിജുവിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്ന് ബിജെപി ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് പി.ആര്.രാജന് ആവശ്യപ്പെട്ടു. എസ്ഐ ബിജു പോലീസ് സ്റ്റേഷനില്‍ ചുമതലയേറ്റ ശേഷം സംഘപരിവാര്‍ പ്രവര്‍ത്തകരോട് തികച്ചും ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നതെന്ന് ബിജെപി ആരോപിച്ചു.
ബിജുവിന്റെ നിയമവിരുദ്ധ ചെയ്തികളെ കുറിച്ച് ബിജെപി ജില്ലാ കലക്ടര്‍, പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് നിവേദനം നല്കി. എസ്ഐയുടെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ നിഷ്പക്ഷമായ അന്വേഷണം നടത്തി അദ്ദേഹത്തെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്യണമെന്നും പോലീസിന്റെ വിശ്വാസ്യത വീണ്ടെടുക്കണമെന്നും സ്വതന്ത്രമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും പി.ആര്.രാജന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: