തിരുവനന്തപുരം: ഹൈദരാബാദിനെതിരായ രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം മികച്ച സ്കോറിലേക്ക്. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എടുത്തിട്ടുണ്ട്. അര്‍ധ സെഞ്ചുറി കടന്ന ക്യാപ്റ്റന്‍ സച്ചിന് ബേബി (57) പുറത്താകാതെ നില്ക്കുന്നു.
ഓപ്പണര്‍ ജലജ് സക്സേനയും സഞ്ജു സാംസണും അര്‍ധ സെഞ്ചുറി നേടി. സക്സേന 122 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സറും അടക്കം 57 റണ്‍സ് എടുത്തു. സഞ്ജു 111 പന്തില്‍ 53 റണ്‍സ് നേടി. മൂന്ന് സിക്സറും രണ്ട് ഫോറും അടിച്ചു. ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക് 25 റണ്‍സിനും രോഹന് പ്രേം 29 റണ്‍സിനും പുറത്തായി.
ഹൈദരാബാദിന്റെ ഹസന് 67 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. സെയ്റാമിനും രവി തേജയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: