സുപ്രീംകോടതി: നാല് ജഡ്ജിമാര്‍ സ്ത്യപ്രതിജ്ഞ ചെയ്തു

Friday 2 November 2018 11:52 am IST

ന്യൂദല്‍ഹി സുപ്രീംകോടതിയില്‍ പുതിയതായി നിയമിക്കപ്പെട്ട നാല് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 28 ആയി. 

മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ഗുജറാത്ത് ഹൈക്കോടതി ചീഫ്ജസ്റ്റീസായിരുന്ന ആര്‍. സുഭാഷ് റെഡ്ഡി, പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എം. ആര്‍. ഷാ, ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അജയ് രസ്‌തോഗി എന്നിവരാണ് പുതിയതായി സത്യപ്രതിജ്ഞ ചെയ്തത്. ജസ്റ്റിസുമാരുടെ എണ്ണം ഉയര്‍ത്തണമെന്ന ഉന്നത കോടതിയുടെ നിര്‍ദ്ദേശം വ്യാഴാഴ്ച രാഷ്ട്രപതി അംഗീകാരം നല്‍കുകയായിരുന്നു. 

ഇന്ന് രാവിലെ 10.30ന് സുപ്രീംകോടതിയില്‍ വെച്ചു നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇനി മൂന്ന് ജഡ്ജി മാരുടെ കൂടി ഒഴിവ് സുപ്രീംകോടതിയില്‍ ഉണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.