കൊച്ചി: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച വരെ അറസ്റ്റ് ചെയ്യുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ താക്കീത്. അറസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ വേണമെന്നും കുറ്റകൃത്യത്തില്‍ വ്യക്തമായ പങ്കുള്ളവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
ശബരിമലയിലും പരിസര പ്രദേശങ്ങളിലും നടന്ന അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, ശബരിമലയുടെ പേരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി. ശബരിമല സംഘര്‍ഷങ്ങളില്‍ ഭാഗമാകാനില്ലെന്നും കോടതി അറിയിച്ചു.
കോടതിയെ ശബരിമല വിഷയത്തിലേക്ക് വലിച്ചിഴക്കേണ്ട. വിഷയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: