അടുത്ത ചോദ്യംകണ്ണൂരില്‍ ചിത്രീകരണം ആരംഭിച്ചു

Friday 2 November 2018 3:28 pm IST

എ. കെ. എസ്.ഫിലിംസ് സ്റ്റുഡിയോയുടെബാനറില്‍ സുജി ദാമോദരന്‍ മലയാളത്തിലും തമിഴിലുമായിനിര്‍മിക്കുന്ന ''അടുത്ത ചോദ്യം'' കണ്ണൂരില്‍ ചിത്രീകരണം ആരംഭിച്ചു. സംവിധാനം എ.കെ.എസ്.നമ്പ്യാര്‍. ഈ ക്രൈം സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെമലയാളം തിരക്കഥ സത്താര്‍ നബിയും തമിഴ് തിരക്കഥ സാട്രിക് ഡി. കര്‍ഡൂസയും എഴുതുന്നു.

ഷെയ്ഖ് റാഷിദ്, മാളവിക എന്നിവര്‍ നായികാനായകന്മാരാകുന്ന ചിത്രത്തില്‍ പ്രണവ്,ബെന്നി, ജോസഫ്,രഘുനാഥ്, വര്‍ഷ, ആരതി,നയന, ഷര്‍മിഷ്ഠ തുടങ്ങി നിരവധി പുതുമുഖങ്ങള്‍ അഭിനയിക്കുന്നു. ഉത്പല്‍ വി.നായനാര്‍ ഛായാഗ്രാഹണവുംപി. സി. മോഹനന്‍ ചിത്രസന്നിവേശവും റോയി പല്ലിശ്ശേരി ചമയവും സുനില്‍ നടുവത്തില്‍ വസ്ത്രാലങ്കാരവും ബിനിത്ബത്തേരി കലാസംവിധാനവുംഷിബു മാറോളി നിശ്ചലഛായാഗ്രാഹണവും ഏബ്രഹാംലിങ്കണ്‍ വാര്‍ത്താവിതരണവുംനിര്‍വഹിക്കുന്നു.

സംഘട്ടനസംവിധാനംപളനിരാജ്. കെ. വി. എസ്.കണ്ണപുരം, ജയവിശാഖന്‍ എന്നിവരുടെ വരികള്‍ക്ക് എസ്. പി. വെങ്കിടേഷ് സംഗീതം പകരുന്നു. മധു ബാലകൃഷ്ണന്‍, ശ്രീകാന്ത്ഹരിഹരന്‍ എന്നിവരാണ് ഗായകര്‍. പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ അരവിന്ദന്‍കണ്ണൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ.ഭുവനചന്ദ്രന്‍. ''അടുത്ത ചോദ്യം'' കണ്ണൂരില്‍ ചിത്രീകരണം നടന്നു വരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.