കേരളത്തില്‍ അടിയന്തരാവസ്ഥ സമാന സാഹചര്യം: ബിജെപി

Friday 2 November 2018 4:30 pm IST
ശബരിമലയക്ക് പോയ ശിവദാസന്റെ ദുരൂഹമരണത്തിന് പോലീസ് ഉത്തരം പറയണം. ശിവദാസനെ കാണാനില്ലന്ന പറഞ്ഞ് ബന്ധുക്കല്‍ 19 നു തന്നെ പോലീസിനെ സമീപിച്ചെങ്കിലും പ്രാഥമിക അന്വേഷത്തിനു പോലും തയ്യാറായില്ല. രണ്ടാഴ്ചയക്ക് ശേഷം മൃതദേഹം കണ്ടെത്തിയപ്പോഴാണ് പോലീസ് അനങ്ങിയത്. അതില്‍ ദുരൂഹതയുണ്ട്.

തിരുവനന്തപുരം: അടിയന്തരാവസ്ഥ കാലത്തിനു സമാനമായ സാഹചര്യമാണ് കേരളത്തിലെന്ന് ബിജെപി. ഭീഷണിപ്പെടുത്തിയും പോലീസിനെ ഉപയോഗിച്ചും എതിര്‍ക്കുന്ന വരെ നിശബ്ദരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് പാര്‍ട്ടി വക്താവ് എം എസ് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ശബരിമലയക്ക് പോയ ശിവദാസന്റെ ദുരൂഹമരണത്തിന് പോലീസ് ഉത്തരം പറയണം. ശിവദാസനെ കാണാനില്ലന്ന പറഞ്ഞ് ബന്ധുക്കല്‍ 19 നു തന്നെ പോലീസിനെ സമീപിച്ചെങ്കിലും പ്രാഥമിക അന്വേഷത്തിനു പോലും തയ്യാറായില്ല. രണ്ടാഴ്ചയക്ക് ശേഷം മൃതദേഹം കണ്ടെത്തിയപ്പോഴാണ് പോലീസ് അനങ്ങിയത്. അതില്‍ ദുരൂഹതയുണ്ട്.

ശബരിമല വിഷയത്തില്‍ ഉറച്ച നിലപാടെടുത്ത എന്‍എസ്എസിനും ജനറല്‍ സെ്ക്രട്ടറി സുകുമാരന്‍ നായര്‍ക്കുമതിരായ നീക്കങ്ങള്‍ അപലപനീയമാണ്. നിരപരാധികളായ അയ്യപ്പ ഭക്തരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന പോലീസ് ചട്ടമ്പിസ്വാമി പ്രതിമയ്ക്കും കരയോഗ മന്ദിരങ്ങള്‍ക്കും നേരെ നടത്തുന്ന ആക്രമങ്ങളോട് നിഷ്‌ക്രിയത്വം പുലര്‍ത്തുന്നു.

ബിജെപി പരിപാടിയില്‍ മകന്‍ പങ്കെടുത്തതിന് എം എം ലോറന്‍സിന്റെ മകളെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടത് മുതലാളിത്ത സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയാണ്. പാര്‍ട്ടി വിടാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള സിപിഎമ്മിന്റെ ഭീഷണിയാണ് നടപടി. സന്ദീപനന്ദ ഗിരിയുടെ വീടിനു നേരെ ഉണ്ടായ അക്രമത്തില്‍ കള്ളന്‍ കപ്പലില്‍ തന്നെയെന്നു സംശയിക്കുന്നതായും   എംഎസ് കുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.