കൊച്ചി: അയ്യപ്പഭക്തന്റെ ദുരൂഹമരണത്തില്‍ പ്രതികള്‍ മുഖ്യമന്ത്രി പിണറായി വിജയനും, ഐജി മനോജ് എബ്രഹാമുമാണന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് വിഎച്ച്പി സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് എന്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമത്തെ വിഎച്ച്പി അപലപിച്ചു.
കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തജനങ്ങളെ പോലീസിനെ ഉപയോഗിച്ച് കൊല്ലുകയും അണികളെ ഉപയോഗിച്ച് സംഘടന ഓഫീസുകള്‍ ആക്രമിക്കുകയും ചെയ്യുന്നതാണ് ഇടതുപക്ഷ ഭരണനയം. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുയരുമെന്ന് സുധാകരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: