കോഴിക്കോട്: കേസരി വാരികയുടെ പ്രചാരമാസത്തിന് തുടക്കം. കോഴിക്കോട്ട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റിട്ട. ജില്ലാ ജഡ്ജി വി. ജയറാമില് നിന്ന് വരിസംഖ്യ സ്വീകരിച്ച് റെയില്‍വേ സ്റ്റേഷന് മാനേജര്‍ കെ.വി. വിജയകുമാര്‍ പ്രചാരമാസ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. കേസരിവാരിക മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു ആമുഖ പ്രഭാഷണം നടത്തി.
തുടര്‍ന്ന് ‘മാറുന്ന മാധ്യമപ്രവര്‍ത്തനം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സത്സംഗം മാസിക എക്സിക്യൂട്ടീവ് എഡിറ്റര്‍ എ.കെ. അനുരാജ് വിഷയം അവതരിപ്പിച്ചു. പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം, ദേശാഭിമാനി മലപ്പുറം ബ്യൂറോചീഫ് പി.വി. ജിജോ എന്നിവര്‍ സംസാരിച്ചു. കേസരി ഡെപ്യൂട്ടി എഡിറ്റര്‍ സി.എം. രാമചന്ദ്രന് സ്വാഗതവും സബ് എഡിറ്റര്‍ ടി. സുധീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: