കണ്ണൂര്‍: മാഹിമദ്യവുമായി സ്ത്രീ അറസ്റ്റില്‍. പാപ്പിനിശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ഹേമന്ത് കുമാറും സംഘവും കഴിഞ്ഞദിവസം രാത്രി അഴീക്കോട് കടപ്പുറം റോഡ് ബസ് സ്റ്റോപ്പിനടുത്തുള്ള ശ്രീറാം ഹോമിയോ ക്ലിനിക്കിന് സമീപമുള്ള വീട്ടില്‍നിന്നാണ് 45 ലിറ്റര്‍ പുതുശ്ശേരി നിര്‍മ്മിത വിദേശമദ്യം കണ്ടെത്തിയത്. കേസില്‍ പൂതപ്പാറ തൂണോളി വീട്ടില്‍ പ്രീതയെ അറസ്റ്റ് ചെയ്തു. ഇവരുടെ പേരില്‍ അബ്കാരി കേസെടുത്തിട്ടുണ്ട്. ഇവര്‍ വര്‍ഷങ്ങളായി വീട്ടില്‍ മദ്യക്കച്ചവടം നടത്തിവരികയായിരുന്നു എന്നാണ് വിവരം. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എഇഐ സുധാകരന്, അഡോണ്‍ ഗോഡ് ഫ്രഡ്, എം.രാജീവന്, ദീപക്, സുജിത്ത് പ്രവീണ്‍, സുജിത എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: