കണ്ണൂര്‍: ജില്ലാ തയ്യല്‍ തൊഴിലാളി സംഘ് ജില്ലാപഠന ശിബിരം നടത്തി. സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന് ശിബിരം ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡണ്ട് വനജാ രാഘവന് അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷന് സെക്രട്ടറി വി.മോഹനന് സംസാരിച്ചു. ഫെഡറേഷന് ഭാരവാഹി സത്യനാഥ് സംസാരിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന് സമാരോപ് പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എം.വേണുഗോപാല്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: