പിലാത്തറ: സക്ഷമയുടെ തളിപ്പറമ്പ് താലൂക്ക് കുടുംബസംഗമവും ആരോഗ്യക്ലാസും നാളെ കാലത്ത് 10 മുതല്‍ 4 വരെ പിലാത്തറ ബിഎസ്എംവി സംസ്കൃത കോളേജില്‍ നടക്കും. സക്ഷമ തളിപ്പറമ്പ് താലൂക്ക് സമിതി പ്രസിഡണ്ട് മോഹനന് കുഞ്ഞിമംഗലം അധ്യക്ഷത വഹിക്കും. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പ്രഭാവതി ഉദ്ഘാടനം ചെയ്യും. മുന്‍ ബദരീനാഥ് റാവല്‍ജി അനുഗ്രഹ പ്രഭാഷണം നടത്തും. കുഞ്ഞിമംഗലം പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.കവിത ആരോഗ്യക്ലാസ് നയിക്കും. പയ്യന്നൂര്‍ കോളേജ് അസി.പ്രൊഫസര്‍ എം.കെ.പ്രവീണ്‍ കുമാര്‍ വ്യക്തിത്വ വകസന ക്ലാസ് നയിക്കും. സക്ഷമ സംസ്ഥാന ജോയന്റ് സെക്രട്ടറി സി.സി.ഭാസ്കരന്, പിലാത്തറ സംസ്കൃത പ്രചാരസഭ പ്രസിഡണ്ട് പി.പി.കേശവന്, പിലാത്തറ സംസ്കൃത കോളേജ് പ്രിന്‍സിപ്പാള്‍ വിഷ്ണു നമ്പൂതിരി മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. ദിവ്യാംഗന്മാരുടെ കലാപരിപാടികളും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: