ശബരിമല: ആചാരങ്ങളെ ബഹുമാനിക്കണം-ആര്‍എസ്എസ്

Saturday 3 November 2018 2:35 am IST
" ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പഠന ശിബിരം പത്തനംതിട്ടയില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് ഉദ്ഘാടനം ചെയ്യുന്നു"

മുംബൈ: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി. ക്ഷേത്രങ്ങളുടെ ആചാരങ്ങളെ ബഹുമാനിക്കണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു. ക്ഷേത്രങ്ങള്‍ക്ക് അവയുടേതായ നിയമങ്ങളുണ്ട്. ക്ഷേത്രങ്ങള്‍ സമൂഹം നല്‍കുന്ന അംഗീകാരത്തിനൊപ്പം പാരമ്പര്യമായി ലഭിക്കുന്ന രീതികള്‍ കൊണ്ടുകൂടിയാണ് നിലനില്‍ക്കുന്നത്.

എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുമെങ്കിലും ചില ക്ഷേത്രങ്ങള്‍ വിശിഷ്ടമായ പാരമ്പര്യ രീതികള്‍ വച്ചു പുലര്‍ത്താറുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ടവരാണ് ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ച നടത്തി തീരുമാനം എടുക്കേണ്ടത്. ശബരിമലയില്‍ യുവതീ പ്രവേശന ഉത്തരവിറക്കിയ സുപ്രീംകോടതി ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിശോധിക്കാന്‍ തയാറാവണമെന്നും ഭയ്യാജി ജോഷി ആവശ്യപ്പെട്ടു.

മൂന്നുദിവസമായി മുംബൈയിലെ ഭായന്തറില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡലിന് ശേഷം മാധ്യമ പ്രവര്‍ത്തകരോടുസംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്. 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.