ശബരിമല സംരക്ഷണ രഥയാത്ര: പയ്യന്നൂരില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

Friday 2 November 2018 9:36 pm IST

 

പയ്യന്നൂര്‍: ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഗൂഢനീക്കങ്ങള്‍ക്കെതിരെ എന്‍ഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ ആദ്യദിന സമാപന പരിപാടി 8 ന് പയ്യന്നൂരില്‍ നടക്കും. എട്ടിന് രാവിലെ മധൂര്‍ സിദ്ധിവിനായക ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിക്കുന്ന രഥയാത്ര ബിജെപി സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ളയും ബിഡിജെഎസ് സംസ്ഥാന പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കും.

രഥയാത്രയെ സ്വീകരിക്കാന്‍ പയ്യന്നൂരില്‍ വിപുലമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. രഥയാത്രയുടെ മുന്നോടിയായി സംഘടിപ്പിച്ച ശബരിമല ധര്‍മ്മസംരക്ഷണ പ്രതിജ്ഞാച്ചടങ്ങ് ബിജെപി സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു.  എ.പി.ഗംഗാധരന്‍, അഡ്വ.രത്‌നാകരന്‍, ആനിയമ്മ രാജേന്ദ്രന്‍, കെ.രാധാകൃഷ്ണന്‍, പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം.കെ.വിനോദ്, ടി.വി.ശോഭനകുമാരി എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.