സിഡ്നി: പ്രൊഫഷണല്‍ ഫുട്ബോളര് ആകണമെന്ന സ്പ്രിന്റ് രാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ സ്്വപനം തകര്‍ന്നു. ബോള്‍ട്ടിന്റെ പരിശീലനം അവസാനിപ്പിച്ചതായി ഓസ്ട്രേലിയന്‍ സെന്‍ട്രല്‍ മാരിനേഴ്സ് ക്ലബ്ബ് അറിയിച്ചു.
ഉസൈന്‍ ബോള്‍ട്ടുമായി കരാറുണ്ടാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ക്ലബ്ബ് ബോള്‍ട്ടിനെ ഒഴിവാക്കിത്.
ഫുട്ബോളറാകുകയെന്ന കുട്ടിക്കാല സ്വപ്നവുമായി ആഗസ്റ്റിലാണ് ബോള്‍ട്ട് ഓസ്ട്രേലിയന്‍ സെന്‍ട്രല്‍ മാരിനേഴ്സ് ടീമിലെത്തിയത്. പ്രീ സീസണ് സൗഹൃദ മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയതോടെ ബോള്‍ട്ട് ടീമിന്റെ ഭാഗമാകുമെന്ന് ആരാധകര്‍ കരുതി. പക്ഷെ കരാറുണ്ടാക്കാനുളള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ബോള്‍ട്ടിന്റെ സ്വപ്നം തകര്‍ന്നു. നൂറ് മീറ്റര്‍ ഓട്ടത്തില്‍ എട്ട് തവണ ഒളിമ്പിക് കിരീടം ചൂടിയ താരമാണ് ബോള്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: