ന്യൂദല്‍ഹി: ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്ന് സര്‍വെ ഫലം. അതേസമയം, ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷം മഹാസഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ എന്‍ഡിഎയുടെ സീറ്റുകളില്‍ കുറവുണ്ടാകുമെന്നും എബിപി വാര്‍ത്താചാനല്‍ നടത്തിയ സര്‍വെ പറയുന്നു.
ഉത്തര്‍പ്രദേശില്‍ മഹാസഖ്യമില്ലെങ്കില്‍ 543 അംഗ ലോക്സഭയില്‍ എന്‍ഡിഎ 300 സീറ്റിലധികം നേടുമെന്നാണ് പ്രവചനം. ഉത്തര്‍പ്രദേശില്‍ മഹാസഖ്യം 44, ബിജെപി 31 സീറ്റ് നേടും. സഖ്യമില്ലെങ്കില്‍ ബിജെപി ബഹുദൂരം മുന്നിലെത്തും. ഇത് ദേശീയതലത്തിലും പ്രകടമാകും. മഹാസഖ്യമുണ്ടായാലും എന്‍ഡിഎക്ക് 261 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം.
മധ്യപ്രദേശും രാജസ്ഥാനുമടക്കം ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ബിജെപി വന്‍ നേട്ടമുണ്ടാക്കും. ബംഗാളില്‍ ഒമ്പത് സീറ്റ് നേടും. ഒഡീഷയില്‍ 12 സീറ്റുമായി ഒന്നാമതെത്തും. ബിജെഡിക്ക് ആറു സീറ്റ്. ദക്ഷിണേന്ത്യയില്‍ എന്‍ഡിഎക്ക് 20 സീറ്റ് ലഭിക്കും, സര്െവ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: