ഗ്രാമവാസീസ് ചിത്രീകരണം പൂര്‍ത്തിയായി

Saturday 3 November 2018 2:55 pm IST

പാര്‍വതി സിനിമാസിന്റെ ബാനറില്‍എന്‍.എസ്.കുമാര്‍ നിര്‍മിച്ച്, ബി.എന്‍.ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ഗ്രാമവാസീസ് എന്ന ചിത്രത്തിന്റെ ഷൂട്ടങ് പൂര്‍ത്തിയായി. കഥ,തിരക്കഥ.സംഭാഷണംനിതിന്‍ നാരായണന്‍. നര്‍മത്തില്‍ പൊതിഞ്ഞ ഈ സസ്‌പെന്‍സ് ചിത്രത്തില്‍ ഇന്ദ്രന്‍സ്, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, മിഥുന്‍ മോഹന്‍, ഷബീര്‍ ഷാ, വിഷ്ണു,സാബു തിരുവല്ല, സജി പേയാട്, അജി നെട്ടയം,  സാനന്ദി സനല്‍, മാസ്റ്റര്‍ അഭിരാം നിതിന്‍ തുടങ്ങിയവരഭിനയിക്കുന്നു.

രഞ്ജിത് മുരളി ഛായാഗ്രാഹണവുംസുഹാസ് രാജേന്ദ്രന്‍എഡിറ്റിങ്ങുംരാജേഷ് ട്വിങ്കിള്‍ കലാസംവി ധാനവും, ശ്രീജിത് കലൈഅരസ് ചമയവും തമ്പി ആര്യനാട് വസ്ത്രാലങ്കാരവും ഏബ്രഹാംലിങ്കണ്‍വാര്‍ത്താവിതരണവുംനിര്‍വഹിക്കുന്നു. നിതിന്‍നാരായണന്‍, രഞ്ജിത് മാവേലിക്കര,ഷാഹിദ ബഷീര്‍,യു.നാരായണന്‍നായര്‍, മാസ്റ്റര്‍ അഭിരാംനിതിന്‍ എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക്ഷാ ബ്രോസ്, സൂരജ് റെക്‌സ് എന്നിവര്‍ സംഗീതം പകര്‍ന്നു. 

പന്തളം ബാലന്‍, വിധുപ്രതാപ്, നജീം അര്‍ഷാദ്, ഷബീര്‍ ഷാ, മിഥുന്‍ മുരളി, സാനന്ദി എന്നിവരാണ്ഗായകര്‍. കാസറഗോഡ്, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.