ന്യൂദല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനാകുമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍.
അയോധ്യക്കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെങ്കിലും രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാം. അക്കാര്യത്തില്‍ നിയമപരമായി തടസമില്ല. ഓള് ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
മുന്‍പ് സുപ്രീംകോടതി വിധികള്‍ മറികടക്കാന്‍ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നിരുന്നു. കാവേരി നദീജലപ്രശ്നത്തില്‍ കോടതി വിധി മറികടക്കാന്‍ കര്‍ണാടകം ഓര്‍ഡിനന്‍സ് കൊണ്ടുവന്നു, ചെലമേശ്വര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: