തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന് പിള്ളയ്ക്ക് വധഭീഷണി. ഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് കുന്നുകുഴിയിലുള്ള പാര്‍ട്ടി സംസ്ഥാന കാര്യാലയത്തിലേക്ക് സ്പീഡ്പോസ്റ്റില്‍ അയക്കുകയായിരുന്നു.
ഒക്ടോബര്‍ 29ന് എഴുതിയ കത്തില്‍ ഇയാള്‍ കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെത്തുമെന്നും അറിയിച്ചിട്ടുണ്ട്. കാസര്‍കോട് നിന്നു ശ്രീധരന് പിള്ള ആരംഭിക്കാനിരിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയോടൊപ്പം ഇയാളും ഉണ്ടാവും എന്നാണു വെളിപ്പെടുത്തയിട്ടുള്ളത്. ”രാജീവ് ഗാന്ധിയുടേത് പോലുള്ള അന്ത്യം” ആയിരിക്കും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നേരിടുക എന്നാണ് ഭീഷണി.
മഹാരാഷ്ട്രയിലെ മഹാബലേശ്വരില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്.
കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ :
”താങ്കളുടെ സമയം അടുത്തു. ഇനി എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടെങ്കില്‍ വേഗം ചെയ്തു തീര്‍ക്കണം. നിങ്ങള്‍ കള്ള സന്യാസിമാരുടെ കൂടെ ആണ് നില്‍ക്കുന്നത്. യഥാര്‍ത്ഥ സന്യാസിമാരെ തേജോവധം ചെയ്യാന്‍ ആഖജ ക്കാരെ നിയമിക്കുന്നു.
ഞാന്‍ 66 വയസ്സുള്ള ഒരു മലയാളി ആണ് 1977 മുതല്‍ ബോംബെയില്‍ ജീവിക്കുന്നു. എന്റെ എല്ലാ കര്‍ത്തവ്യവും കഴിഞ്ഞു. ഈ കേരള പിറവിയോടെ ഞാന്‍ നാട്ടിലെത്തും. താങ്കളുടെ രഥയാത്രയില്‍ ഞാന്‍ പങ്കുചേരും. കേരളീയര്‍ ഒരു ചൂടുള്ള വാര്‍ത്ത കാണട്ടെ ! രാജീവ് ഗാന്ധിയുടെ അന്ത്യം പോലെ.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: