പോലീസ് സ്‌റ്റേഷനുകള്‍ നിരീക്ഷിക്കാന്‍ ഇനി റിമോര്‍ട്ട് സിസിടിവി ക്യാമറകള്‍

Saturday 3 November 2018 4:18 pm IST

തിരുവനന്തപുരം : പോലീസ് സ്‌റ്റേഷനുകളില്‍ കുറ്റവാൡകളേയും അല്ലാത്തവരേയും കൈകാര്യം ചെയ്യുന്നവര്‍ക്ക് തിരിച്ചടിയായി റിമോര്‍ട്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം. പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് ഈ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ കസ്റ്റഡി മരണങ്ങള്‍, മര്‍ദ്ദനം, മോശം പെരുമാറ്റങ്ങള്‍ തുടങ്ങിയ പോലീസിന് സ്ഥിരം കേള്‍ക്കുന്ന കുറ്റപ്പെടുത്തലുകള്‍ ഒരു പരിധി വരെ കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. 

റിമോര്‍ട്ട് സിസിടിവിയിലൂടെ 15 ദിവസം വരെ ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കും അതുകൊണ്ടുതന്നെ ആവശ്യമെങ്കില്‍ ദൃശ്യങ്ങള്‍ തെളിവുകളായി പോലീസിന് ഉപയോഗിക്കാനും സാധിക്കും. 

പോലീസ് സ്‌റ്റേഷനുകളില്‍ ഇതിനു മുമ്പും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കതും കാലപ്പഴക്കവും സാങ്കേതിക തകരാറും മൂലം പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളെ റിമോര്‍ട്ട് മോണിട്ടറിങ് സംവിധാനവുമായി ബന്ധിപ്പിക്കും.

എറണാകുളം റൂറല്‍ സിറ്റി പോലീസ് മേധാവികളുടെ ഓഫീസുകളില്‍ 274 ക്യാമറകളും മോണിട്ടറിങ് സംവിധാനവും സജ്ജമായിട്ടുണ്ട്. പോലീസ് സ്‌റ്റേഷനുകളിലെ സംഭവ വികാസങ്ങള്‍ സംസ്ഥാന, ജില്ലാ പോലീസ് മേധാവികള്‍ക്ക് ഒരേസമയം നിരീക്ഷിക്കാനും ഇതിലൂടെ സാധിക്കും. 

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പോലീസിന് ഏറെ പഴി കേട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലയിലെ സ്റ്റേഷനുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചു വരികയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.