മുഖ്യമന്ത്രിയുടെ ഗൂഢാലോചന: കെ. സുരേന്ദ്രന്‍

Saturday 3 November 2018 6:19 pm IST
സിപിഎമ്മിന്റെ ഹിഡന്‍ അജണ്ടയാണ് യുവതീ പ്രവേശനം. അതിനാല്‍ അവിടെ നടന്നു വരുന്ന പൂജകള്‍ വരെ നടത്താന്‍ പോലീസ് അനുവദിക്കുന്നില്ല. ശബരിമലയില്‍ ഭജനമിരിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം ഇരുമുടിക്കെട്ടുമായി മാത്രമേ പോകാവൂ എന്ന് പറയുന്നു.

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സിപിഎമ്മിന്റെ ഹിഡന്‍ അജണ്ടയാണ് യുവതീ പ്രവേശനം. അതിനാല്‍ അവിടെ നടന്നു വരുന്ന പൂജകള്‍ വരെ നടത്താന്‍ പോലീസ് അനുവദിക്കുന്നില്ല. ശബരിമലയില്‍ ഭജനമിരിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം ഇരുമുടിക്കെട്ടുമായി മാത്രമേ പോകാവൂ എന്ന് പറയുന്നു. ഇതിലൂടെ ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. 

മുഖ്യമന്ത്രിയും ഡിജിപിയും ചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തി വരുന്നത്. തുടയെല്ല് പൊട്ടിരക്ത സ്രാവം ഉണ്ടായാണ് ശിവദാസന്‍ മരിച്ചത്. അപകടമരണമാക്കി മാറ്റാനാണ് പോലീസ് ശ്രമിക്കുന്നത്. യാഥാര്‍ഥ്യം പുറത്ത് കൊണ്ട് വരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. 

ശബരിമലയില്‍ ചിത്തിര ആട്ട വിശേഷത്തിന് നട തുറക്കുമ്പോള്‍ പോലീസീനോടൊപ്പം ഡിവൈഎഫ്‌ഐ ക്രിമിനലുകളെ  നിയമിക്കാന്‍ നീക്കം നടത്തുന്നു. നെയിം ബോര്‍ഡോ ബാഡ്‌ജോ ഇല്ലാതെ പോലീസുകാരെ നിയമിക്കരുതെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. രാജ്യത്തെങ്ങും നടപ്പിലാക്കാത്ത നിയമമാണ് അയ്യപ്പഭക്തരുടെ ഫോട്ടോ പുറത്ത് വിട്ട് പോലീസ് നടപ്പിലാക്കുന്നത്.  എന്ത് ക്രിമിനല്‍ കുറ്റമാണ് ഇവര്‍ ചെയ്തതെന്ന്  വ്യക്തമാക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.