ജീന്‍ പോള്‍ ലാലല്‍ ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍

Saturday 3 November 2018 7:04 pm IST

ഹണി ബീ എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ മനം കവര്‍ന്ന ജീന്‍ പോള്‍ ലാല്‍ പുതിയ സിനിമയുമായി എത്തുന്നു. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി വേഷമിടുന്നത്.

ഹായ് ഐ ആം ടോണി, ഹണി ബീ 2.5 എന്നിവയെല്ലാം ജീന്‍ പോള്‍ ലാലിന്റെ ചിത്രങ്ങളാണ്. എന്നാല്‍ ഇരു ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. സച്ചിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭത്തിലൊരുങ്ങുന്ന ലൂസിഫറാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആടുജീവിതം, കലാഭവന്‍ ഷാജോണിന്റെ ബ്രദേഴ്സ് ഡേ, 9, എന്നിവയെല്ലാം പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.